The Times of North

Breaking News!

പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ   ★  തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു   ★  മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്   ★  ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ് മത്സരമൊരുക്കുന്നു; അഞ്ച് വീഡിയോകൾക്ക് സമ്മാനം: മന്ത്രി ഡോ. ബിന്ദു   ★  നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു.    ★  കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു   ★  കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു   ★  തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം   ★  വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ   ★  വയോധികയെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി 

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ് മത്സരമൊരുക്കുന്നു; അഞ്ച് വീഡിയോകൾക്ക് സമ്മാനം: മന്ത്രി ഡോ. ബിന്ദു

ജനുവരിയിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി വീഡിയോ/ റീൽസ് മത്സരം ഒരുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഏറ്റവും മികച്ച അഞ്ചു വീഡിയോകൾക്ക് പതിനായിരം രൂപ വീതവും പ്രശസ്തിപത്രവും സമ്മാനിക്കും. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മത്സരരാർത്ഥിയുടെ/മത്സരാർത്ഥികളുടെ കോളേജിലുണ്ടായിട്ടുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ, പഠന-പഠനേത രംഗത്തുള്ള മികച്ച മാതൃകകൾ, കോളേജിൽ നടന്ന മികച്ച പ്രവർത്തനങ്ങൾ എന്നിവ കലാപരമായി ഉൾച്ചേർന്ന റീൽസ്/വീഡിയോകൾ ആണ് ക്ഷണിക്കുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

സർഗ്ഗാത്മകവും മൗലികവും യഥാർത്ഥവുമായിരിക്കണം ഉള്ളടക്കം. സംസ്ഥാനത്തെ ആർട്സ് & സയൻസ്, എഞ്ചിനീയറിംഗ്, പോളിടെക്നിക് കോളേജുകൾ (സർക്കാർ, സ്വകാര്യ, സ്വാശ്രയ കോളേജുകൾ ഉൾപ്പെടെ), ഐ എച്ച് ആർ ഡി, എൽ ബി എസ് എന്നിവയുടെ കീഴിലുള്ള കോളേജുകൾ, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർവ്വകലാശാലാ കാമ്പസുകൾ എന്നിവയിലെ ബിരുദതലം മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഒറ്റയ്ക്കും ടീമായും പങ്കെടുക്കാം. ഒരാൾക്ക്/ടീമിന് ഒന്നിലധികം എൻട്രികളും നൽകാം. ഏതു ഭാഷയിലുമാവാം. രണ്ടു മിനിട്ടു വരെ ദൈർഘ്യമാകാം.

അയക്കുന്ന റീൽസ്/വീഡിയോയുടെ അവസാനം മത്സരാർത്ഥികളുടെയും കോളേജിന്റെയും പേര്, കോൺടാക്ട് നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയ വിവരങ്ങളെല്ലാം ഉണ്ടാവണം. തയ്യാറാക്കിയ വീഡിയോകൾ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നീ പ്ലാറ്റുഫോമുകളിൽ അപ്‌ലോഡ് ചെയ്ത് അതിന്റെ ലിങ്ക്

vi************@gm***.com











എന്ന മെയിൽ ഐഡിയിലേക്ക് ജനുവരി രണ്ടിനു മുമ്പായി അയക്കണം. ലിങ്കിനു പുറമെ മത്സരത്തിൽ പങ്കെടുക്കുന്നയാളുടെ പേര്, കോളേജ്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ, കോളേജ് ഐഡന്റിറ്റി കാർഡ്, വീഡിയോയുടെ ഹ്രസ്വ വിവരണം എന്നിവ കൂടി ഇ-മെയിലിൽ ഉൾപ്പെടുത്തണം.#keralahighereducation എന്ന ഹാഷ്‌ടാഗോടുകൂടിയാണ് വീഡിയോകൾ അപ്‌ലോഡ് ചെയ്യേണ്ടത്.

റെസൊല്യൂഷൻ അടക്കമുള്ള വിശദവിവരങ്ങളും നിബന്ധനകളും https://keralahighereducation.com/ വിലാസത്തിൽ കാണാം. മത്സരഫലത്തെ സംബന്ധിച്ച ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

ക്യാഷ് അവാർഡുകളും പ്രശസ്‌തി പത്രവും ജനുവരി 14 നു കൊച്ചിൻ സർവകലാശാലയിൽ നടക്കുന്ന കോൺക്ലേവ് ഉദ്‌ഘാടന വേദിയിൽ വെച്ച് സമ്മാനിക്കും. തിരഞ്ഞെടുത്ത ഇരുപത്തഞ്ച് വീഡിയോകൾ വിഡിയോകൾ കോൺക്ലേവിന്റെ ഭാഗമായി പ്രദർശിപ്പിക്കുകയും ചെയ്യും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Read Previous

നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു. 

Read Next

മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73