ചീമേനി: വയോധികയെ ഇടിച്ചിട്ട് പരിക്കേൽപ്പിച്ച ബൈക്ക് നിർത്താതെ പോയി. തിമിരി നാലിലാംകണ്ടം പുതിയപുരയിൽ കണ്ണൻ കുഞ്ഞിയുടെ ഭാര്യ പി പി തമ്പായി (62 )യെയാണ് കഴിഞ്ഞ ദിവസം ചെമ്പ്രകാനം തിമിരി സർവീസ് സഹകരണ ബാങ്കിന് മുൻവശം റോഡരികിൽ നിൽക്കുമ്പോൾ ചീമേനി ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ചിട്ടശേഷം നിർത്താതെ പോയത്. പരിക്കേറ്റ തമ്പായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.