അമ്മായിയമ്മയുടെ സഹോദര ഭാര്യയുടെ മർദ്ദനത്തിൽ നവവധുവിന് പരിക്ക്. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. പെരിയാട്ടടുക്ക അയ്യപ്പ ഭജന മന്ദിരത്തിന് സമീപത്തെ രാജീവയുടെ ഭാര്യ സുമലത( 35)ക്കാണ് അമ്മായിയമ്മയുടെ സഹോദര ഭാര്യഉഷയുടെ മർദ്ദനത്തിൽ പരിക്കേറ്റത് സംഭവത്തിൽ ഭർത്താവ് രാജീവ്, ഉഷ, ബന്ധുക്കളായ ലളിത, ഉമേഷ് എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. ഈ വർഷം ജനുവരി 21നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം തന്നെ കൂടുതൽ സ്ത്രീധനമായി പണവും സ്വർണവും ആവശ്യപ്പെട്ട് ഭർതൃ ബന്ധുക്കൾ പീഡിപ്പിക്കുന്നു എന്നാണ് സുമലതയുടെ പരാതി. ഉഷ മുടിക്ക് പിടിച്ച് കൈകൊണ്ട് അടിച്ചും തൊഴിച്ചും പരിക്കേൽപ്പിച്ചു എന്ന് സുമലത ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.