The Times of North

Breaking News!

അന്തർദേശീയ ആയുർവേദ എക്സ്പോയിൽ ബങ്കളം സ്വദേശി വിവി ശിവദാസനും   ★  അഭ്യാസപ്രകടനത്തിനിടെ കാസർകോട് കുമ്പളയിൽ ഥാർ വാഹനം കത്തി നശിച്ചു   ★  പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ   ★  തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു   ★  മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്   ★  ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ് മത്സരമൊരുക്കുന്നു; അഞ്ച് വീഡിയോകൾക്ക് സമ്മാനം: മന്ത്രി ഡോ. ബിന്ദു   ★  നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു.    ★  കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു   ★  കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു   ★  തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം

പെരുമഴയിൽ നനഞ്ഞ് പുതു വെയിലിൽ മുളച്ച് നാട്ടു പയമ

കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ബാലചന്ദ്രൻ എരവിലിൻ്റെ ‘പെരുമഴയിൽ നനഞ്ഞ് പുതു വെയിലിൽ മുളച്ച് ‘എന്ന പുസ്തകത്തെ ക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. രചനാനുഭവങ്ങൾ സദസ്സിനോട് പങ്കു വെക്കുന്നക്കുന്നതിനിടയിൽ കഥാകൃത്ത് നാട്ടു പയമകളുടെ മടിശ്ശീല കെട്ട് അഴിക്കുകയായിരുന്നു.

പണിയിടങ്ങളിൽ കുമ്പയും കല്യാണിയും പാറ്റയും തമ്മിലുള്ള സംഭാഷണങ്ങൾ ഒറ്റയാൾ നാടകം പോലെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. നാട്ടുകൂട്ടായ്മ സ്നേഹത്തിൻ്റെ ആലിപ്പഴം വർഷിക്കുന്ന കല്യാണത്തലേന്നും വീട്ടു കൂടലും തുടങ്ങി ജീവിതഗന്ധിയായ എല്ലാ നന്മകളും മുത്തശ്ശിക്കഥ പോലെ സദസ്സിന് മുന്നിൽ തുറന്നു വെച്ചു. കണ്ടത്തിലെ കൊയ്ത്തിനിടയിൽ പേറ്റുനോവ് തോന്നിയ നാരാണി കറ്റകൾ തലയിലേന്തി വീട്ടിലേക്ക് ഓടിയതും ചായ്പ്പിൽ കറ്റയിട്ടതും മറ്റേ ചായ്പിൽ കുഞ്ഞിനെ പ്രസവിച്ചതും ഗർഭിണിയായ ദിവസം തൊട്ട് ആശുപത്രിവാസം തുടങ്ങുന്ന പുതിയ തലമുറയ്ക്ക് അവിശ്വസനീയമായ അനുഭവങ്ങളായി.

യുവ കഥാകൃത്ത് അനീഷ് തിമിരി പുസ്തക പരിചയം നടത്തി. വടക്കുമ്പാട് ചന്ദ്രൻ്റെയും പടിഞ്ഞാറ്റയിൽ ഗീതയുടെയും വീട്ടുമുറ്റത്ത് ഒരുക്കിയ സ്നേഹ സന്ധ്യയിൽ അനിത കെ അധ്യക്ഷയായി. യുവകവി മനോജ് ഏച്ചിക്കൊവ്വൽ, പി ഗീത , ടി.വി. ഗിരിജ ടീച്ചർ, കെ.സി. മാധവൻ, ശശിധരൻ ആലപ്പടമ്പൻ , ഗോപി പി, കൊടക്കാട് നാരായണൻ, കെ.പി. രമേശൻ സംസാരിച്ചു.

Read Previous

ബൈക്കിൽ വന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല തട്ടിപ്പറിച്ചു 

Read Next

നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ ആദായ വില്പനയിൽ വൻതിരക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73