ബേക്കൽ : എം.ഡി.എം.എയുമായി യുവാവിനെ ബേക്കൽ എസ് ഐ എൻ അൻസാറും സംഘവും അറസ്റ്റ് ചെയ്തു.പള്ളിക്കര മൗവ്വൽ പറയങ്ങാനത്തെ പി.എ. അഹമ്മദ് അർഫാത്ത് (35) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 0.350 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇന്നലെ രാതി 11.30 ന് പരിയാട്ടടുക്കം റോഡിൽ ഹദ്ദാദ് നഗറിൽ നിന്നു പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.