The Times of North

Breaking News!

കോസ്മോസ് അഖിലേന്ത്യാ സെവൻസിനെ വിനോദ നികുതിയിൽ നിന്നും ഒഴിവാക്കി    ★  പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ   ★  തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു   ★  മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്   ★  ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ് മത്സരമൊരുക്കുന്നു; അഞ്ച് വീഡിയോകൾക്ക് സമ്മാനം: മന്ത്രി ഡോ. ബിന്ദു   ★  നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു.    ★  കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു   ★  കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു   ★  തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം   ★  വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ

മടിക്കൈയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ് കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ അന്തരിച്ചു

നീലേശ്വരം:മടിക്കൈയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ് കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ(95) അന്തരിച്ചു. സിപിഐഎം അവിഭക്ത മടിക്കൈ ലോക്കൽ സെക്രട്ടറി, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം, മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കുഞ്ഞിരാമൻ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. രാവിലെ 10 മണി മുതൽ മടിക്കൈ കാലിച്ചാംപൊതിയിൽ പൊതുദർശനത്തിന് വച്ചശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യ: പരേതയായ കല്യാണി. മക്കൾ: പ്രഭാകരൻ ( സിപിഎം മടിക്കൈ ലോക്കൽ സെക്രട്ടറി) സരോജിനി സ്വയംപ്രഭ (അംഗൻവാടി അധ്യാപിക), യമുന. മരുമക്കൾ: പ്രീതി (അംഗൻവാടി അധ്യാപിക കണ്ടം കുട്ടിച്ചാൽ), രാജൻ (മുട്ടിച്ചരൽ), ഗംഗാധരൻ (മീങ്ങോത്ത്), വേണു (മുണ്ടോട്ട്). സഹോദരങ്ങൾ: പരേതരായ കണ്ണൻ, കൊട്ടൻ, കല്യാണി, കുഞ്ഞമ്പു.

Read Previous

മുസ്ലിംലീഗിൽ അച്ചടക്ക നടപടി നേതാക്കൾ രാജിക്കൊരുങ്ങുന്നു

Read Next

റോഡരികിലെ കിണർ അപകട ഭീഷണിയാവുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73