ജില്ലാ മുസ്ലിം ലീഗ് ഓഫീസ് നിർമാണ ഫണ്ട് പൂർത്തിയാക്കാത്ത നേതാക്കൾക്കെതിരെയുള്ള അച്ചടക്ക നടപടിയിൽ വ്യാപക പ്രതിഷേധം.
കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പുതുതായി നിർമിക്കുന്ന ജില്ലാ ആസ്ഥാന കെട്ടിടത്തിന് മെമ്പർഷിപ്പ് ആനുപാതകമായി ഒരാളിൽന്നും 200 രൂപ സംഭാവന പിരിച്ച് ജില്ലയിലെ എല്ലാ മണ്ഡലം പഞ്ചായത്ത്, വാർഡ് തല കമ്മിറ്റികളും നൽകണമെന്ന് ജില്ലാ കമ്മിറ്റി കീഴ്ഘടഘങ്ങൾക് നിർധേശം നൽകിയിരുന്നു.
എന്നാൽ അപ്പോൾ തന്നെ ഒരാൾക്ക് 200 രൂപ എന്നത് കൂടിയ സംഖ്യയാണെന്നും 100 രൂപ വിഹിതമായി പരിമിതപ്പെടുത്തണമെന്നും കമ്മിറ്റിയിൽ ചർച്ച ഉയർന്നുവെങ്കിലും അതൊന്നും അംഗീകരിക്കാതെ 200 രൂപ എന്ന് നിക്ഷയിക്കുക ആയിരുന്നു.
എന്നാൽ നിക്ഷിത തിയതി കൾക്കുള്ളിൽ ഫണ്ട് സമാഹരണം ജില്ലയിൽ നടക്കാത്തത് കാരണം പലതവണ തിയതി കൾ നീട്ടിക്കൊടുക്കേണ്ടി വന്നു. ഏറ്റവും അവസാനം നവംമ്പർ 30 തിയതിയാണ് ജില്ലാ കമ്മിറ്റി നിക്ഷയിച്ചത്
ഈ തിയതി നിക്ഷയിക്കുബ്ബോർ തന്നെ ജില്ലയിലെ പലപ്രധാന മണ്ഡലം കമ്മിറ്റികളും അൽപ്പം കൂടി സാവകാശം നൽകണമെന്നും, വയനാട് ഫണ്ട് സമാഹരണം പൂർത്തിയാക്കിയിട്ട് ചുരുങ്ങിയ ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളൂവെന്നും, ഇപ്പോൾ ചന്ദ്രിക ദിനപത്രത്തിന്റെ വാർഷിക വരിക്കാരെ ചേർക്കുന്ന ക്യാമ്പയിൻ കൂടി നടക്കുന്നതിനാൽ താഴെ തട്ടിലുള്ള പ്രവർത്തകർക് ജില്ലാ ഓഫീസ് ഫണ്ടിന് സംഭാവന പിരിക്കുന്നത് പ്രയാസമുണ്ടാക്കുമെന്നും ബന്ധപ്പെട്ട ഘടഘങ്ങൾ മേൽ കമ്മിറ്റിയെ അറിയിച്ചിരുന്നുവെങ്കിലും ഇതൊന്നും ജില്ലാ കമ്മിറ്റിയിലെ ചില നേതാക്കൾ ചെവി കൊണ്ടില്ലാന്നാണ് ആക്ഷേപം.
ഫണ്ട് പിരിവ് നടത്തി ക്യാട്ട പൂർത്തിയാക്കാത്ത മണ്ഡലം, പഞ്ചായത്ത്, വാർഡ് ഭാരവാഹികളെയും , ജില്ലാ കമ്മിറ്റി അംഗങ്ങളെയും , തൽസ്ഥാനത്ത് നിന്ന് ഈ മാസം ഒന്നാം തിയതി മുതൽ നീക്കം ചെയ്തതായി ജില്ലാ കമ്മിറ്റി ഇറക്കിയ വാർത്ത കുറിപ്പിനെതിരെ ജില്ലയിലെ മണ്ഡലം പഞ്ചായത്ത് വാർഡ് കമ്മിറ്റികളിൽ നിന്നും അതി ശക്തമായ എതിർ സ്വരങ്ങളാണ് ഉയരുന്നത്. ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിൽ ജില്ല കമ്മിറ്റിയിലെ തന്നെ പല നേതാക്കൾക്കും വിയോജിപ്പുണ്ട്.
തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കരട് വാർഡ് വിഭജന പരാതികളും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന പ്രവർത്തനങ്ങളും . നടന്നു വരുന്ന സമയത്ത് കീഴ്ഘട ഘങ്ങളിലെ പ്രവർത്തനങ്ങൾ നേതാക്കളെമറ്റി നിർത്തൽ
പ്രതിസന്ധി സ്ർഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത കമ്മിറ്റി ഭാരവാഹികളെ സംഭാവന നൽകാത്തതിന്റെ പേരിൽ ഒഴിവാക്കാൻ ജില്ലാ കമ്മിറ്റിക്ക് പാർട്ടി ഭരണഘടന പരമായി അധികാരമില്ലന്നും ഇത് സംഘടനയുടെ കെട്ടുറപ്പിന്നെ തന്നെ ബാധിക്കുമെന്നും പരാതി ഉയർന്നിട്ടുണ്ട്.
ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ തലപ്പെത്തുണ്ടായ ഒരു മുൻ ഭാരവാഹിയുടെ കയ്യിൽ ജില്ലാ കമ്മിറ്റിയുടെ അരക്കോടിയോട് അടുത്തുള്ള പാർട്ടി ഫണ്ട് കയ്യിലുണ്ടായിട്ടും അത് തിരിച്ചു വാങ്ങാൻ മുൻകയ്യെടുക്കാത്ത ജില്ലാ കമ്മിറ്റി താഴെത്തട്ടിലുള്ള പ്രവർത്തകർ ഭീമമായ സംഖ്യ പിരിച്ച് നൽകണമെന്ന് വാശി പിടിക്കുന്നത് ശരിയല്ലാ എന്നാണ് ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ അഭിപ്രായം.
മുസ്ലിം ലീഗിന്റെ പാർട്ടി ഭരണഘടനക് വിരുദ്ധമായി ഇത്തരം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിനിതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകാനും , വേണ്ടി വന്നാൽ പാർട്ടി ഭരണഘടന ഉയർത്തി കാട്ടി നിയമ നടപടിയിലെക്ക് പോകാനും ചില പഞ്ചായത്തു കമ്മിറ്റി കൾ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്.