നീലേശ്വരം:നവീകരിച്ച നെല്ലിയടുക്കം ജുമാ മസ്ജിദ് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും . അബ്ദുള്ള മുബാറക്ക് അൽ അലി മുഖ്യാതിഥിയാകും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. സയ്യിദ് മഷുദ് തങ്ങൾ കൂറ, ഇ ചന്ദ്രശേഖരൻ എംഎൽഎ, മുൻ എംപി കരുണാകരൻ എന്നിവർ സാംസ്കാരിക പ്രഭാഷണം നടത്തും. തുടർന്ന് വിവിധ പരിപാടികളും അന്നദാനവും ഉണ്ടാകും.