കാസർകോട് ജില്ലാ സാക്ഷരതാ മിഷന്റെയും കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡി ൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാഴ്ച പരിമിതിയുള്ളവർക്ക് വേണ്ടി ആരംഭിക്കുന്ന ബ്രയിലി സാക്ഷരതാ ക്ലാസിന്റെ ഉദ്ഘാടനം ഡിസംബർ 11 ന് രാവിലെ 10. 30 ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. പഠിതാക്കൾക്ക് ബ്രെയിലി പഠനോപകരണങ്ങൾ നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ക്ലാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഉദ്യോഗസ്ഥന്മാരും ,കാഴ്ച പരിമിതിയുള്ള പഠിതാക്കളും പങ്കെടുക്കും. ക്ലാസിൽ ചേരാൻ താല്പര്യമുള്ള കാഴ്ചപരിമിതിയുള്ളവർക്ക് ഇനിയും ചേരാവുന്നതാണെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി എൻ ബാബു അറിയിച്ചു ഫോൺ 8281 175355