നീലേശ്വരം:സി പി ഐ എം ഏരിയ സമ്മേളനത്തിൽ തനിക്കെതിരെ ചർച്ച ചെയ്യാത്ത വിഷയം ചർച്ച ചെയ്തുവെന്ന വാസ്തവ വിരുദ്ധ വാർത്ത നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കാഞ്ഞങ്ങാട്ടെ സായാഹ്ന പത്രത്തിനെതിരെ സി പി ഐ എം ഏരിയ കമ്മിറ്റിയംഗവും മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വി പ്രകാശൻ പത്രത്തിന് വക്കീൽ നോട്ടീസയച്ചു. സമ്മേളനത്തിൽ തനിക്കെതിരെ വിമർശനമുയർന്നുവെന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ വാർത്ത നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരെയാണ് മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിൻ്റും ഏരിയ കമ്മിറ്റിയംഗം കൂടിയായ പ്രകാശൻ പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത്. അഡ്വ. സി ഷുക്കൂർ മുഖാന്തിരം പത്രസ്ഥാപനത്തിനും പത്രാധിപർക്കുമെതിരെയാണ് നോട്ടീസയച്ചത്. വ്യാജവാർത്ത പിൻവലിച്ച് പത്രത്തിൽ ക്ഷമാപണം നടത്തണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.