നീലേശ്വരം:ദേശീയപാത നവീകരിക്കുമ്പോൾ കരുവാച്ചേരി പെട്രോൾ പമ്പിന് സമീപം അണ്ടർ പാസ്സ്‌വേ അനുവദിക്കണമെന്ന് നീലേശ്വരം നഗരസഭ 32 അവാർഡ് കൗൺസിലർ ഇ ഷജീർ ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കരുവാച്ചേരി മന്ദംപുറം, കൊയാമ്പുറം, കോട്ടപ്പുറം, തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരാൻ കഴിയുന്നത് കരുവാച്ചേരി വഴിയാണ്. ദേശീയ പാത നവീകരിക്കുമ്പോൾ അണ്ടർ പാസ്‌വേഡ് അനുവദിച്ചില്ലെങ്കിൽ ജനങ്ങൾക്ക് ഏറെബുദ്ധിമുട്ടേണ്ടി വരും എന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.