The Times of North

Breaking News!

ജില്ലാ സമ്മേളനം 11ന്   ★  നീലേശ്വരം നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.   ★  മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം :പോസ്റ്റർ പ്രകാശനം ചെയ്തു   ★  സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിൽ വീഴ്ച വരുത്തുന്നത് ഗൗരവമായി കാണും മന്ത്രി   ★  നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം   ★  കക്കാട്ട് പ്രവാസി അസോസിയേഷന് പുതിയ സാരഥികൾ   ★  അയേൺ ഫാബ്രിക്കേഷൻ സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു   ★  ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു: രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്, കുഞ്ഞിന് വിദേശ യാത്രാപശ്ചാത്തലമില്ല   ★  വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു   ★  പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ...

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു 

 

നീലേശ്വരം :ഡിസംബർ 15 ന് കാസർകോട് ജില്ലാ വടംവലി അസോസിയേഷനും ചിറപ്പുറം ബി ഏ സി യും സംയുക്തമായി ചിറപ്പുറത്തെ നീലേശ്വരം നഗരസഭാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ വി ദാമോദരന്റെ അധ്യക്ഷതയിൽ വടം വലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫസർ പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പ്രവീൺ മാത്യു,മുൻ നഗരസഭ കൗൺസിലർ എ വി സുരേന്ദ്രൻ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനിൽ ബങ്കളം,നീലേശ്വരം പ്രസ്ഫോറം പ്രസിഡണ്ട് സേതു ബങ്കളം, കെ രഘു, കെ വി അഭിലാഷ്, ഒ വി രവീന്ദ്രൻ, ഗോപിനാഥൻ, സി കെ ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാൽ സ്വാഗതവും കൃപേഷ് മണ്ണട്ട നന്ദിയും പറഞ്ഞു.

സീനീയർ പുരുഷ- മിക്സഡ് വിഭാഗത്തിലാണ് വടംവലി ചാമ്പ്യൻഷിപ്പ് നടക്കുക. സംസ്ഥാനത്തെ 14 ജില്ലയിലുമായി 420 കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.

സംഘാടകസമിതി ഭാരവാഹികളായി:പി പി മുഹമ്മദ് റാഫി (ചെയർമാൻ), എ.വി.സുരേന്ദ്രൻ (വർക്കിംഗ് ചെയർമാൻ), അനിൽ ബങ്കളം (ജനറൽ കൺവീനർ).

Read Previous

പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Read Next

കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73