നീലേശ്വരം :കാസർകോട് ജില്ലാ വടംവലി അസോസിയേഷനും ചിറപ്പുറം ബി ഏ സി യും സംയുക്തമായി നീലേശ്വരം നഗരസഭയുടെ ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ ഡിസംബർ 15 ന് സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ പുരുഷ- മിക്സഡ് വിഭാഗം സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടകസമിതി രൂപീകരണയോഗം ഡിസംബർ 4 ന് വൈകിട്ട് 5 മണിക്ക് ചിറപ്പുറം മുൻസിപ്പൽ വായനശാല ഹാളിൽ ചേരും.