The Times of North

Breaking News!

നീലേശ്വരം നിടുങ്കണ്ടയിലെ ചിരുത കുഞ്ഞി അന്തരിച്ചു   ★  നീലേശ്വരം മർച്ചൻ്റ്സ് വനിതാവിങ് ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി   ★  ചായ കുടിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു   ★  കാര്യംകോട് ദേശീയപാതയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവ് മരിച്ചു   ★  പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ അന്തരിച്ചു.   ★  സ്കൂട്ടിയിൽ ബസിടിച്ച് യുവതിക്ക് പരിക്ക്    ★  സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിൽ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി

അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം

ഉദുമ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അയേണ്‍ വര്‍ക്കുകളിലെ ടെണ്ടറുകളില്‍ ലൈസന്‍സുളള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് ഉടമകളെ കൂടി ഉള്‍പെടുത്തണമെന്ന് കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസാസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപെട്ടു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ ഉടമകള്‍ വാടകയോടൊപ്പം ജിഎസ്ടി അടയ്ക്കണമെന്നുളള നിയമം റദ്ദ് ചെയ്യണമെന്നും സമ്മളനം ആവശ്യപ്പെട്ടു. പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം സജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി മുഖ്യാതിഥിയായി. സംസ്ഥാന സ്‌കൂള്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ എം മുഹമ്മദ് ഫഹീമിനെ ചടങ്ങില്‍ അനുമോദിച്ചു. സംസ്ഥാന ജോ.സെക്രട്ടറി ഉണ്ണി മഞ്ചേരി സംഘടന റിപ്പോര്‍ട്ടും ജില്ലാ വൈസ് പ്രസിഡന്റ് തോമസ് വി സി അനുശോചന പ്രമേയവും ജില്ല സെക്രട്ടറി സുഗതന്‍ കെ വി റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ദിനേശന്‍ പി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ സതീശന്‍ കെ സ്വാഗതവും കണ്‍വീനര്‍ വത്സലന്‍ ഉദുമ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: എം സജേഷ് കുമാര്‍ തൃക്കരിപ്പൂര്‍ (പ്രസിഡന്റ്), അമ്മ സുരേഷ് കാസര്‍കോട്, ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട് (വെസ് പ്രസിഡന്റുമാര്‍), പി ദിനേശ് നീലേശ്വരം (സെക്രട്ടറി), സതീശന്‍ കെ ഉദുമ, ഉദയന്‍ കുണ്ടംകുഴി (ജോ.സെക്രട്ടറിമാര്‍), ജോസ് മോന്‍ സിറിയക് പരപ്പ (ട്രഷറര്‍).

Read Previous

നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി: സാമ്പത്തിക സമാഹരണം ഉദ്ഘാടനം ചെയ്തു

Read Next

വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73