അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കാസർകോട്,കണ്ണൂർ,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിൽ ഇടിമിന്നലോടു കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതോടൊപ്പം 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി മുന്നറിയിപ്പ് നൽകുന്നു.