നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി ആഘോഷങ്ങളുടെ സാമ്പത്തിക സമാഹരണം തുടങ്ങി.
പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.രമേശൻ നായർ അധ്യക്ഷത വഹിച്ചു. മുൻ കോട്ടയം ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ മുഖ്യാതിഥിയായി. കെ.സി. മാനവർമ രാജ, പി.യു. ഗോവിന്ദൻ മാസ്റ്റർ, പി.യു. ഉണ്ണികൃഷ്ണൻ നായർ, നഗരസഭ കൗൺസിലർ പി.ബിന്ദു, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.വി.ദിനേശൻ, ടി.വി. സരസ്വതി ടീച്ചർ, എം.പങ്കജാക്ഷി, പി.യു. രാമകൃഷ്ണൻ, എ.ഗംഗാധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.
Tags: Birth Centenary fund collection news Nileswaram Platinum Jubilee Public Library Vidwan KK Nair