പെരുമ്പള മുഹ് യുദ്ധീൻ ജുമാ മസ്ജിദിലെ ഖത്തീബിൻ്റെ മുറി കുത്തി തുറന്ന് മുപ്പതിനായിരം രൂപ കവർന്ന ഒരാളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പള്ളിയുടെ മുകൾ നിലയിൽ ഖത്തീബ് മലപ്പുറം സ്വദേശി സ്വാമിഹ് ചെറിയാടത്ത് താമസിക്കുന്ന മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം. ഇന്ന് രാവിലെ 6.25 നും 7 മണിക്കും ഇടയിലായിരുന്നു മോഷണം. ഖത്തീബ് പുറത്ത് ഇറങ്ങിയ സമയത്തായിരുന്നു മോഷണം. അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന ഖത്തീബിൻ്റെ പണമാണ് നഷ്ടപ്പെട്ടത്. കണ്ടാലറിയാവുന്ന രണ്ട് പേർ മോഷണം നടത്തിയെന്ന പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത ആളാണ് പിടിയിലായത്. ഇയാളുടെ സഹായിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്