നീലേശ്വരം: മാർച്ച് 4 മുതൽ 9 വരെ പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരും കളിയാട്ടത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഡിസംബർ 6 7 8 തീയതികളിൽ നടക്കുന്ന ടൂർണമെൻറ് ആറിന് വൈകിട്ട് മുൻ ഇൻറർനാഷണൽ ഫുട്ബോൾ താരം കെ വിജയകുമാർ ഉദ്ഘാടനം ചെയ്യും. സന്തോഷ് ട്രോഫി കേരള ടീമിൻറെ മുൻ മാനേജർ പി സി ആസിഫ് മുഖ്യാതിഥിയാകും. എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻകൊച്ചി പോർട്ട് ട്രസ്റ്റ് താരം പി വി ശശീന്ദ്രൻ സമ്മാനദാനം നടത്തും. സുഭാഷ് ഫുട്ബോൾ അക്കാദമി അടാട്ടുമ്മൽ കോസ്മോസ് പള്ളിക്കര ഇ എഫ് എ കാലിക്കടവ് തൈക്കടപ്പുറം ഫുട്ബോൾ അക്കാദമി എന്നീ ടീമുകൾ മത്സരിക്കും.