ആലന്തട്ട : ഇ.എം.എസ് വായനശാല ആൻ്റ്ഗ്രന്ഥാലയം ആലന്തട്ടയുടെ ആഭിമുഖ്യത്തിൽ ആലന്തട്ടയിൽ ഇ.എം.എസിൻ്റെ സ്മരണയ്ക്കായി വായനശാല സ്ഥാപിക്കാൻ സ്ഥലവും കെട്ടിടവും സംഭാവന ചെയ്ത നാരായണൻ വാഴുന്നവരുടെ അനുസ്മരണ സദസ്സ് നടന്നു. ഗ്രന്ഥാലയം പ്രസിഡണ്ട് എ.എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കയനി കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.താലുക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് വിജയരാജ്. സി.വി. മുഖ്യാതിഥിയായി. സി.കെ.ചന്ദ്രൻ, കെ.വി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. കെ.ജയൻ സ്വാഗതവും കയനി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.