നീലേശ്വരം : ജില്ലാ കാരം അസോസിയേഷന്റെ നേതൃത്വത്തിൽ സബ്ജൂനിയർ സിംഗിൾസ് കാരം ചാമ്പ്യൻഷിപ്പും ജൂനിയർ സെലക്ഷൻ ട്രയൽസും തുടങ്ങി.
നീലേശ്വരം ജിഎൽപി സ്കൂളിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ശോഭനയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറി കെ.കുമാരൻ മടിക്കൈയുമായി കാരംസ് കളിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കാരംസ് അസോസിയേഷൻ സെക്രട്ടറി ശ്യാംബാബു വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. ജയരാജ് വെങ്ങാട്ട്, നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി മുൻ ചെയർപേഴ്സൺ കെ.ജാനു, ഒ.എസ്. ഫ്ലോറി എന്നിവർ സംസാരിച്ചു. ടൂർണമെന്റ് കോ-ഓർഡിനേറ്റർ മനോജ് പള്ളിക്കര സ്വാഗതവും കാരം അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.സുധാകരൻ നന്ദിയും പറഞ്ഞു. ഡിസംബർ 6 മുതൽ 8 വരെ പാലക്കാട്ട് നടക്കുന്ന സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെയും തിരഞ്ഞെടുക്കും