ഉദിനൂർ: ജില്ലാ സ്‌കൂൾ കലോത്സവത്തിൽ
497 പോയിന്റുമായി ഹോസ്ദുർഗ് ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 469 പോയിൻ്റുമായി കാസർകോട് ഉപജില്ല രണ്ടും 453 പോയിൻ്റുമായി ചെറുവത്തൂർ ഉപജില്ല മൂന്നും സ്ഥാനത്തും തുടരുന്നു. സ്കൂളുകളിൽ 123 പോയിൻ്റ് നേടി കാഞ്ഞങ്ങാട് ദുർഗ ഒന്നും 85 പോയിൻ്റ്
രാജാസ് നീലേശ്വരം രണ്ടാം സ്ഥാനത്തും
ചായ്യോത്ത് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 81 പോയിൻ്റുമായി
മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
ഭരതനാട്യം, കുച്ചുപ്പുടി, മോണോ ആക്‌ട്, മിമിക്രി, സംസ്‌കൃതം അറബി നാടകം, ആലാപന മത്സരങ്ങൾ, കഥാ പ്രസംഗം തുടങ്ങിയ ഇനങ്ങളാണ് മൂന്നാം ദിനം അരങ്ങേറിയത്.