പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയം നീലേശ്വരത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി യുടെ ആഭിമുഖ്യത്തിൽ എട്ടാം തരം വിദ്യാർത്ഥികൾക്ക് വേണ്ടി നിർമിത ബുദ്ധിയിലും മെഷീൻ ലേണിങിലും അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം ആരംഭിച്ചു. പി. എം ശ്രീ പദ്ധതിയുടെ ഭാഗമായാണ് നവംബർ 25 മുതൽ 29 വരെ പി. എം.ശ്രീ കേന്ദ്രീയ വിദ്യാലയം നീലേശ്വരത്തിൽ വച്ച് പരിശീലനം നടക്കുന്നത്. പ്രമുഖ ശാസ്ത്രജ്ഞനും ഇലക്ട്രോണിക് സാങ്കേതിക വിദഗ്ധനുമായ നന്ദകുമാർ ആർ ഉദ്ഘാടനം ചെയ്തു. നിർമിത ബുദ്ധിയിലെ നൂതന സാങ്കേതിക വിദ്യകളിൽ കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഇത്തരം പരിശീലന പരിപാടികളിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി. എം.ശ്രീ കേന്ദ്രീയ വിദ്യാലയം നീലേശ്വരം പ്രിൻസിപ്പൽ ബി. ഗായത്രി അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ അധ്യാപിക റീന പി. വി, നിർമിത ബുദ്ധിയിൽ വൈദഗ്ദ്യം നേടിയ നിതിൻ.ജി എന്നിവർ സംസാരിച്ചു.നിർമിത ബുദ്ധി റിസോഴ്സ് അംഗങ്ങളായ ഡോ. അരുൺ ടി നായർ, ഗീതു.ടി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.