കോട്ടപ്പുറത്ത് സമാപിച്ച സിപിഎം നീലേശ്വരം ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച നാല് പേരും പരാജയപ്പെട്ടു നീലേശ്വരം സെൻട്രൽ ലോക്കൽ സെക്രട്ടറി പി വി ശൈലേഷ് ബാബു, പരപ്പ ലോക്കൽ സെക്രട്ടറി എ ആർ രാജു, പേരോൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി മനോഹരൻ, സിഐടിയു നേതാവ് കെ ഉണ്ണി നായർ എന്നിവരാണ് പാനൽ എതിരെ മത്സരിച്ച് പരാജയപ്പെട്ടത്. പ്രായാധിക്യത്തെ തുടർന്ന് നിലവിലെ ഏരിയ കമ്മിറ്റിയിൽ നിന്നും കെ വി ദാമോദരൻ, കെ രാഘവൻ, പി വി ചന്ദ്രൻ എന്നിവരെ ഒഴിവാക്കിയിരുന്നു. ഇവർക്ക് പകരം ഡിവൈഎഫ്ഐ നേതാവ് സനു മോഹനൻ കിനാവൂർ ലോക്കൽ സെക്രട്ടറി കുമാരൻ, നീലേശ്വരം ലോക്കൽ സെക്രട്ടറി എ വി സുരേന്ദ്രൻ എന്നിവരെ പുതുതായി ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇതിനെതിരെയാണ് നാലുപേരും മത്സരിച്ചത്. ഇതിനുശേഷമാണ് പുതിയ ഏരിയാ സെക്രട്ടറിയായി എം രാജനെ ഐക്യകണ്ഠേന വീണ്ടും തെരഞ്ഞെടുത്തത്.