സിപിഐഎം നീലേശ്വരം ഏരിയ സെക്രട്ടറിയായി എം രാജനെ വീണ്ടും തിരഞ്ഞെടുത്തു. കോട്ടപ്പുറത്ത് ഇന്ന് സമാപിച്ച സിപിഐ എം നീലേശ്വരം ഏരിയാ സമ്മേളനത്തിലാണ് എം രാജനെ ഐക്യകണ്ഠേന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മടിക്കൈ മടിക്കൈ കാഞ്ഞിരപൊയിൽ സ്വദേശിയായ രാജൻ കഴിഞ്ഞ സമ്മേളനത്തിലാണ് സിപിഎമ്മിന്റെ നീലേശ്വരം ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നീലേശ്വരം ഏരിയ കമ്മിറ്റിക്കകത്ത് ശക്തമായ വിഭാഗീയത നിലനിന്നിരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞതവണ രാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ കാലയളവിൽ പാർട്ടിക്കകത്തെ വിഭാഗീയതകൾ പൂർണമായും തുടച്ചുനീക്കി പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുവാൻ രാജന് സാധിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിൽ സത്യസന്ധതയും സൗഹൃദവും പുലർത്തുന്ന രാജൻ രാഷ്ട്രീയ എതിരാളികൾക്ക് പോലും സുസമ്മതമാണ്. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന രാജൻ അക്കാലത്ത് സമഗ്രമായ വികസനമാണ് മടിക്കൈയിൽ നടപ്പാക്കിയത്.
നീലേശ്വരം അർബൻ സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ച് മാനേജർ ശ്രീകലയാണ് ഭാര്യ. ഏക മകൻ ശ്രീരാജ്.