The Times of North

Breaking News!

റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതന്‍റെ മൃതദേഹം   ★  പോസ്റ്റർ പ്രകാശനം ചെയ്തു   ★  മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു   ★  തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി   ★  കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു

കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കുണ്ടാർ ബാലൻ വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

കാസർകോട്:കാറഡുക്ക മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ആദൂർ, പൊസോളിഗെയിലെ ടി. ബാലകൃഷ്‌ണൻ എന്ന കുണ്ടാർ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് ജില്ലാ സെഷൻസ് കോടതി (രണ്ട്) ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.

മറ്റു മൂന്നു പ്രതികളായ കട്ടത്തുബയലിലെ വിജയൻ, കുണ്ടാറിലെ കെ. കുമാരൻ, അത്തനാടി ഹൗസിലെ ദിലീപ് കുമാർ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. 2008 മാർച്ച് 27നാണ് കേസിനാസ്‌പദമായ സംഭവം. രാഷ്ട്രീയ വിരോധം വച്ചാണ് കോൺഗ്രസ് നേതാവായ ബാലനെ കുത്തിക്കൊന്നതെന്നാണ് കേസ്. ആദൂർ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ഡിറ്റാച്ച്മെൻ്റ് യൂണിറ്റ് ആണ് അന്വേഷിച്ചത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടയിൽ ബൈക്കിലെത്തിയസംഘം കാർ തടഞ്ഞ് നിർത്തി കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്.

2008 മാർച്ച് 27 ന് വൈകിട്ട് ബാലന്റെ ഭാര്യയുടെ ബന്ധുവീട്ടിൽ നടന്ന തെയ്യം കഴിഞ്ഞ് മടങ്ങിയെത്തി ക്കുണ്ടാർ ബസ് സ്റ്റോപ്പിൽ ഇരിക്കുന്നതിനിടയിൽ സുഹ്യത്തുക്കൾ സഞ്ചരിച്ച കാർ എത്തുകയും ഇതിൽ കയറി സഞ്ചരിക്കുന്നതിനിടയിൽ ബൈക്കിലെത്തിയ സംഘം കാർ തടയുകയും, ഡോർ തുറക്കാൻ ശ്രമിച്ചപ്പോൾ ബലമായി പിടിക്കുകയും കത്തി കൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു.

Read Previous

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാസർകോട് ജില്ലയിലെ സാങ്കേതിക പരിശീലന ക്ലാസുകൾ ആരംഭിച്ചു.

Read Next

ദേശീയ വിരവിമുക്ത ദിനം ആചരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73