നീലേശ്വരം -നീലേശ്വരം നഗരസഭയിൽ പ്രസിദ്ധീകരിച്ച കരട് വാർഡ് വിഭജനം അശാസ്ത്രീയവും, സംസ്ഥാന ഡീ ലിമിറ്റേഷൻ കമ്മീഷൻ്റെ മാർഗ്ഗരേഖയ്ക്ക് വിരുദ്ധവുമാണെന്നും നിലവിലെ വാർഡ് വിഭജനം സി പി. എം നെ തൃപ്തിപ്പെടുത്തുവാനും, ഇടതുമുന്നണിക്ക് തുടർഭരണം നൽകി നീലേശ്വരത്തിൻ്റെ വികസനമുരടിപ്പിലേക്ക് നയിക്കാനും വേണ്ടി മാത്രമുള്ളതാണെന്ന് യു ഡി എഫ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ നിയമവിരുദ്ധ നടപടിക്കെതിരെ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ യു ഡി എഫ് ചെയർമാൻ ഇ.എം. കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ മടിയൻ ഉണ്ണികൃഷ്ണൻ, പി.രാമചന്ദ്രൻ, ടി. വി ഉമേശൻ, ഇ ഷജീർ , റഫീക്ക് കോട്ടപ്പുറം,അഡ്വ. പി കെ നസീർ , വി.കെ. രാമചന്ദ്രൻ, സി. മുഹമ്മദ് കുഞ്ഞി,അൻവർ സാദിഖ്,കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.