പയ്യന്നുർ: കുറിഞ്ഞി സിനിമയിലൂടെ മികച്ച സംവിധായകനുള്ള ഡോ. ഭീംറാവു അബേദ്കർ പുരസ്കാരം നേടിയ ഗിരീഷ്കുന്നുമ്മലിനെ ജയ്ഹിന്ദ് പയ്യന്നുർ ആദരിച്ചു.
പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന ചടങ്ങ് ക്ഷേത്രകലാഅക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജയ്ഹിന്ദ് ചെയർമാൻ എ.രൂപേഷ് അധ്യക്ഷത വഹിച്ചു. പ്രിയദർശിനി ആശുപത്രി ചെയർമാൻ കെ.ജയരാജ് ഉപഹാര സമർപ്പണം നടത്തി കൗൺസിലർ മണിയറ ചന്ദ്രൻ, കണ്ണൂർ യുണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ.പി.പ്രജിത, എസ്.ശിവപ്രസാദ് ഷേണായി, പി.യു.രാജൻ എന്നിവർ സംസാരിച്ചു. വിക്രം ബി ഷേണായി സ്വാഗതവും രാജേഷ് അക്കാളത്ത് നന്ദിയും പറഞ്ഞു.
ഗിരീഷ്കുന്നുമ്മൽ മറുപടി പ്രസംഗം നടത്തി തുടർന്ന് നിരവധി പുരസ്കാരങ്ങൾ നേടിയ കുറിഞ്ഞി സിനിമയുടെ പ്രദർശനവും ഉണ്ടായിരുന്നു.