The Times of North

Breaking News!

നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി

ചലച്ചിത്രമേളക്ക് തുടക്കമായി

നീലേശ്വരം:പട്ടേന ജനശക്തി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും കേരള ചലച്ചിത്ര അക്കാദമിയുടെയും ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘കാഴ്ച ,രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രമേള പട്ടേന ജനശക്തി വായനശാലയിൽ ആരംഭിച്ചു .പ്രശസ്ത നാടക സിനിമ പ്രവർത്തകൻ രവി പട്ടേന ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് വി ഹരിദാസ് അധ്യക്ഷത വഹിച്ചു ഡോ.കെ.വി സജീവൻ,വാർഡ് കൗൺസിലർ ജയശ്രീ ടീച്ചർ ജനശക്തി സാംസ്കാരിക വേദി സെക്രട്ടറി തമ്പാൻ അരമന,ചായ്യോത്ത് ഹയർസെക്കൻ്ററി സ്കൂൾ എൻ.എസ്. എസ് കൺവീനർ ആശാലത ടീച്ചർ, ലൈബ്രറി കൗൺസിൽ നീലേശ്വരം മേഖല കൺവീനർ കെ കെ നാരായണൻ മാസ്റ്റർതുടങ്ങിയവർ ആശംസ പ്രസംഗം നടത്തി ഇ.കെ. സുനിൽകുമാർ സ്വാഗതവുംഎ.പി. ശ്രീനിവാസൻമാസ്റ്റർ നന്ദിയും പറഞ്ഞു. ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷി എന്ന സിനിമ ഉദ്ഘാടന ചലച്ചിത്രമായിഅവതരിപ്പിച്ചു തുടർന്ന് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ , തിങ്കളാഴ്ച നിശ്ചയം സി ആർ 89 ,ചായില്യം , കളിയച്ഛൻ തുടങ്ങിയ ചലച്ചിത്രങ്ങൾ അവതരിപ്പിക്കും. സമാപന സമ്മേളനം 24 ന് ഞായർ വൈകുന്നേരം 6 മണിക്ക് പ്രശസ്ത ചലച്ചിത്ര പ്രവർത്തകൻ ഫാറൂഖ് അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും എ ആർ.എം സിനിമയുടെ തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാർ മുഖ്യാതിഥിയാവും പ്രശസ്ത ചിത്രകാരൻ മോഹൻ ചന്ദ്രൻ സംസാരിക്കും. ജയൻ മാങ്ങാടിൻ്റെ ഒറ്റ മരം കാവല്ല, തെയ്യാട്ടം എന്നി ഡോക്യൂമെൻറികളും പ്രദർശിപ്പിക്കും

Read Previous

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍

Read Next

വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73