നെഹ്റുയുവ കേന്ദ്ര കണ്ണൂരിന്റെ സഹകരണത്തോടെ കൊറ്റാളി ജയ്ഹിന്ദ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അമ്മയുടെ പേരിൽ ഒരു മരം എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു. ക്ലബ്ബ് ജനറൽ സെക്രട്ടറി എം മനോജിന്റെ അധ്യക്ഷതയിൽ ആകാശവാണി മുൻ ഡയറക്ടർ കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ മോഹനൻ, എൻ വി പ്രദീപ്, ജയപ്രസാദ് പി ജലീൽ ചക്കാലക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു എം സ്വരാജ് സ്വാഗതവും മുഹമ്മദ് കുഞ്ഞി പി നന്ദിയും പറഞ്ഞു