നീലേശ്വരം: എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നീലേശ്വരം നഗരസഭയിലെ 32 ആം വാർഡിൽ മന്ദംപുറം പള്ളി പരിസരത്ത് സ്ഥാപിച്ച മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. നീലേശ്വരം നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ.മോഹനൻ, കെ.വി.ശശികുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ, മുസ്ലിംലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി അഡ്വ പി കെ നസീർ. സി.മുഹമ്മദ്കുഞ്ഞി, പി. കുഞ്ഞാമു സാഹിബ്, കെ.കെ.കുമാരൻ, സി ഹംസ, സി കെ രോഹിത്ത്. ഇ അനുപ് ഓർച്ച, എം.ചന്ദ്രാവതി, കെ.മുസ്തഫ , എം ഗീത ‘എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ഇ. ഷജീർ സ്വാഗതവും എം വി. ഭരതൻ നന്ദിയും പറഞ്ഞു.