കേരള ബാങ്കിന്റെ അംഗ സംഘങ്ങളായ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്കുള്ള എക്സലൻസി അവാർഡ് മടിക്കൈ സർവീസ് സഹകരണ ബാങ്കിന് . രണ്ടാം സ്ഥാനം പനയാൽ സർവീസ് സഹകരണ ബാങ്കിനും മൂന്നാം സ്ഥാനം ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിനും ലഭിച്ചു.സാമൂഹ്യ സാമ്പത്തിക ഇടപെടലുകളും സമൂഹത്തിലെ വികസന പ്രവർത്തനങ്ങളും വിലയിരുത്തി മികച്ച സഹകരണ സംഘങ്ങൾക്കാണ് കേരള ബാങ്ക് എക്സലൻസി അവാർഡ് നൽകുന്നത്. ബാങ്കിനെ അവാർഡിനായി പ്രാപ്തരാക്കിയ അംഗങ്ങൾക്കും ഇടപാടുകൾക്കും ബാങ്ക് പ്രസിഡന്റ് കെ നാരായണനും സെക്രട്ടറി പി രമേശനും നന്ദി രേഖപ്പെടുത്തി.