The Times of North

Breaking News!

സത്യമംഗലം ജംഗ്ഷൻ നാടകം 30ന് രാജാസിൽ   ★  എം.ടി.യുടെ രചനകൾ സാമൂഹ്യ തിന്മകളെക്കുറിച്ചുള്ള മുന്നറിയിപ്പ്: പ്രകാശൻ കരിവെള്ളൂർ   ★  വി. വി. ചിരി അന്തരിച്ചു   ★  ബളാൽ ഭഗവതി ക്ഷേത്രത്തിൽ മാതൃസംഗമം നടത്തി.   ★  സ്‌മരണകൾക്ക്‌ ഊർജമേറ്റി രക്തസാക്ഷ്യം   ★  ജില്ലാസമ്മേളനം: ആദ്യ സ്‌നേഹ വീട്‌ കൈമാറി   ★  മനസ്സോടിത്തിരി മണ്ണ് നൽകാൻ നിരവധി ഉദാരമനസ്കർ ജില്ലയിൽ   ★  നല്ല സ്വപ്നങ്ങൾ കാണാൻ കുട്ടികളെ അനുവദിക്കണം: കൊടക്കാട് നാരായണൻ   ★  മികവ് തെളിയിച്ചവരെ ബാനം നെരുദ വായനശാല അനുമോദിച്ചു   ★  റേഷന്‍ വ്യാപാരികളുടെ സമരം നേരിടാന്‍ സര്‍ക്കാര്‍; ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷൻ കടകൾക്ക് എതിരെ നടപടി: മന്ത്രി ജി ആർ അനിൽ

കേരളത്തിൽ പന്ത് തട്ടാൻ മെസിയും സംഘവും എത്തും, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു.രണ്ട് മത്സരങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. ഏഷ്യയിലെ രണ്ട് ടീമുകളാകും അർജന്റീനക്കെതിരെ കളിക്കുക. സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും മത്സരം നടക്കുക. വ്യാപാര വ്യവസായ അസോസിയേഷനുമായി ചേർന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ് അസോസിയേഷൻ മത്സരം നടത്താനുള്ള സഹായ ഉറപ്പ് നൽകി, അവരായിരിക്കും സ്‌പോൺസർമാർ.

കേരളത്തിലെ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുക നിരവധി കാര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്. സ്പോർട്സ് ഇക്കോണമി വർധിപ്പിക്കാനും നീക്കങ്ങൾ നടത്തുന്നു.ആറു മാസം മുൻപ് കായിക ഉച്ച കോടി വിജയകരമായി നടത്തിയെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. മത്സര വേദി അടക്കമുള്ള ഔദ്യോഗിക പ്രഖ്യാപനം എ എഫ് എ നടത്തും. വേദിയുടെ കാര്യത്തിൽ പിന്നീട് തീരുമാനം ഉണ്ടാകുമെന്നും കൊച്ചിയാണ് പ്രഥമ പരിഗണയെന്നും മന്ത്രി പറഞ്ഞു.

Read Previous

കാസർകോടിന്റെ തേൻമധുരം ഖത്തറിലേക്ക്

Read Next

ജില്ല കബ്ബ് ബുൾ ബുൾ ഉൽസവ് കുമ്പളപ്പള്ളിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73