The Times of North

Breaking News!

സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്

ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : 2024 നവംബർ 18 മുതൽ 24 വരെ ആചരിക്കുന്ന ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണത്തിന്റെ ഭാഗമായി സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്റ്റാർഡ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പയിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സരസ്വതി കെ. വി,

ദേശീയാരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ സച്ചിൻ സെൽവ് , ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ ,എ എം ആർ നോഡൽ ഓഫീസർ ഡോ ബിപിൻ കെ നായർ , പ്രൈവറ്റ് ഫാർമസി അസോസിയേഷൻ പ്രസിഡൻ്റ് കൃഷ്ണ വർമ്മ രാജ, സീമറ്റ് കോളേജ് ഓഫ് നേഴ്സിംഗ് ഉദുമ സീനിയർ ലക്ച്ചറർ രമ്യ . എ ആർ,ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ പ്രശാന്ത് എൻ പി, സയന എസ്, ജില്ലാ എ.എം.ആർ കമ്മിറ്റി അംഗം വിനോദ് കുമാർ, സ്ത്രീകളുടെയും കുട്ടികളുടെ യും ആശുപത്രി ഹെൽത്ത് ഇൻസ്പെകടർ രമേശൻ എന്നിവർ സംബന്ധിച്ചു. കാഞ്ഞങ്ങാട് മുൻസിപാലിറ്റി പരിധിയിലെ ആരോഗ്യ പ്രവർത്തകർ, ഫാർമസിസ്റ്റുമാർ,ജില്ലാ എ.എം ആർ കമ്മിറ്റി അംഗങ്ങൾ, കേരള പ്രൈവറ്റ് ഫാർമസി അസോസിയേഷൻ പ്രതിനിധികൾ, സിമെറ്റ് കോളേജ് ഓഫ് നേഴ്സിംഗ് ഉദുമ യിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു

ജില്ലാ മെഡിക്കൽ ഓഫീസും (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ആൻ്റി മൈക്രാബിയൽ റസിസ്റ്റൻസ് ഗൗരവകരമായ ഒരു പൊതുജനാരോഗ്യ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരിലും മൃഗങ്ങളിലും സസ്യവൃക്ഷാദികളിലും അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ആൻ്റി ബയോട്ടിക്കുകൾ, ആൻ്റി വൈറലുകൾ, ആൻ്റി ഫംഗലുകൾ തുടങ്ങിയ മരുന്നുകളുടെ ദുരുപയോഗവും, അശാസ്ത്രീയമായ ഉപയോഗവും മരുന്നുകളോട് രോഗാണുക്കൾ പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നു. ഇത് പകർച്ചവ്യാധികളുടെ വ്യാപനത്തിനും , ചികിത്സ സങ്കീർണ്ണമാക്കുന്നതിനും,, ചികിത്സാ ചെലവേറുന്നതിനും മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിൽ മരണങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നതിനും ഇടയാക്കും.

ഏകാരോഗ്യം എന്ന ആശയത്തിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെയും ആരോഗ്യ ശുചിത്വ ശീലങ്ങൾ പാലിച്ചുകൊണ്ടും മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചു കൊണ്ടും ആൻ്റി മൈക്രാബിയൽ റസിസ്റ്റൻസ് തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികൾ ആകണമെന്നും പരിപാടിയുമായി ബന്ധപ്പെട്ട് ആരോഗ്യ സ്ഥാപനങ്ങൾ വഴി വിവിധ പ്രോഗ്രാമുകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ രാംദാസ് എ വി അറിയിച്ചു.

Read Previous

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ നേട്ടം കൈവരിച്ച കായിക പ്രതിഭകൾക്ക് ജില്ലാ പഞ്ചായത്ത് സ്വീകരണം നൽകും

Read Next

കാസർകോടിന്റെ തേൻമധുരം ഖത്തറിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73