സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വിജയികളായ കായിക പ്രതിഭകൾക്ക് നവംബർ 21ന് രാവിലെ 9ന് ജില്ലാ പഞ്ചായത്ത് സ്വീകരണം നൽകും. വിദ്യാനഗർ അസാപ്പ് പരിസരത്തുനിന്ന് ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കുന്ന ആദര സമ്മേളനത്തിലേക്ക് വരവേൽക്കും. സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഡിപിസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ഇത്തവണ 129 മെഡലുകളാണ് കായിക പ്രതിഭകൾ നേടിയത്.
സ്കൂൾ കായികതാരങ്ങൾക്ക്ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേകം ജേഴ്സികൾ നൽകിയിരുന്നു. മൂന്നു ദിവസത്തെ പരിശീലനവും നൽകി