The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

മോഷണങ്ങൾ തടയാൻ മുൻകരുതൽ: നീലേശ്വരം പോലീസ് യോഗം വിളിച്ചു 

മോഷണങ്ങൾ തടയാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച് നീലേശ്വരം പോലീസ്. സ്റ്റേഷൻ പരിധിയിലെ ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികൾ കച്ചവട സ്ഥാപന ഉടമകൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്തുകൊണ്ടാണ് നീലേശ്വരം ജനമൈത്രി പോലീസ് മുൻകരുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിട്ടുള്ളത്. നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് നീലേശ്വരം വ്യാപാരഭവനിൽ വിളിച്ചു ചേർത്ത യോഗത്തിൽ ധനകാര്യ വ്യാപാര സ്ഥാപനങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. പോലീസിൻ്റെ മുൻകരുതൽ പ്രവർത്തനങ്ങൾ യോഗം പൂർണ്ണ പിന്തുണ നൽകി. യോഗത്തിൽ വാർഡ് മെമ്പർ ഇഷജീർ, സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദ് എന്നിവർ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ദിലീഷ്കുമാർ പള്ളിക്കൈ സ്വാഗതവും രാജേഷ് കുഞ്ഞി വീട്ടിൽ നന്ദിയും പറഞ്ഞു.

Read Previous

നിലമ്പൂർ ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡയെ കർണാടക പോലീസ് വെടിവെച്ചു കൊന്നു 

Read Next

രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച കുട്ടി കൂട്ടത്തിന് ധീരതക്കുള്ള പുരസ്കാരം സമ്മാനിച്ച് പാഠശാല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73