അമ്പത് വർഷം പൂർത്തിയാക്കുന്ന ജെസിഐ നീലേശ്വരത്തിന്റെ സുവർണ്ണ ജുബിലി ആഘോഷത്തിന്റെ ഭാഗമായി നീലേശ്വരം മുനിസ്സിപ്പാലിറ്റിയിലെ ഓരോ വാർഡിൽ നിന്നും അടിയന്തിര ഘട്ടത്തിൽ രോഗികളെ പരിചരിക്കുന്നതിനായിട്ടുള്ള ജീവൻ രക്ഷാ ഉപാധി പരിശീലനം നേടിയ വളന്റിയർമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഐ എം എ കാഞങ്ങാടുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രോജെക്ടിന്റെ 17,18, 19 വാർഡുകളിലെ പരിശീലനം പള്ളിക്കര പീപിൾസ് റീഡിങ് റൂം ആൻഡ് ലൈബ്രറി ഹാളിൽ വെച്ച് നടന്നു. പരിശീലന പരിപാടിയിൽ മുപ്പതോളം യുവതി യുവാക്കൾ പങ്കെടുത്തു.കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ വളണ്ടിയർ സേവന വിഭാഗം ക്‌ളാസുകൾ കൈകാര്യം ചെയ്തു.പരിശീലന പരിപാടി വാർഡ് 17 കൗൺസിലർ പി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പീപിൾസ് റീഡിങ് റൂം ആൻഡ് ലൈബ്രറി സെക്രട്ടറി എ വി സജേഷ് അധ്യക്ഷനായിരുന്നു. കാഞ്ഞങ്ങാട് ഐ എം എ പ്രസിഡൻ്റ് ഡോ വി. സുരേശൻ മുഖ്യാതിഥി ആയിരുന്നു.ചടങ്ങിന് ജെസിഐ നീലേശ്വരം പ്രസിഡൻ്റ് വി.വി.ഹരിശങ്കർ സ്വാഗതവും സെക്രട്ടറി കെ പി ഷൈബു നന്ദിയും പറഞ്ഞു.
കണ്ണൂർ ആസ്റ്റർ മിംസ് എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. പി അഖിൽ പരിശീലനത്തിന് നേതൃത്വം നൽകി.