The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

സി പി എം നീലേശ്വരം ഏരിയാ സമ്മേളനം: ആവേശമായി നാടൻ പാട്ട് മത്സരം


പരപ്പ: സി പി ഐ (എം) നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പരപ്പയിൽ നടത്തിയ ജില്ലാ തല നാടൻ പാട്ട് മത്സരം പരപ്പ യ്ക്ക് സന്തോഷപ്പെരുമഴയായി. ചുട്ടുപ്പൊളളുന്ന ചൂടിൽ നാടൻ പാട്ടിന്റെ ഈരടികൾ സായാഹ്നത്തെ വർണ്ണാഭമാക്കിയപ്പോൾ സന്തോഷപ്പെരുമഴയിൽ പരപ്പ ക്ക് അത് ഉത്സവ ദിനമായി ‘ജില്ലയിലെ എട്ട് പ്രഗത്ഭ ടീമുകളാണ് മാറ്റുരച്ചത്. വിധി നിർണ്ണയ കമ്മറ്റിക്ക് ചോലും അത്ഭുതമുളവാക്കിയ പ്രകടനമാണ് നടന്നത്. നാടൻ പാട്ടുകാരൻ സുഭാഷ് അറുകരയുടെ ഉൽഘാടന പ്രസംഗവും പാട്ടു കൂടിയായപ്പോൾ ജനമൊന്നാകെ ഒപ്പം പാടി. സംഘാടക സമിതി ചെയർമാൻ ഏ ആർ.രാജു അധ്യക്ഷനായി. പാറക്കോൽ രാജൻ എം.വി.രതീഷ് . വിനോദ് പന്നിത്തടം’. വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൺവീനർ ഏ ആർ. വിജയകുമാർ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം ഏരിയാ സെക്രട്ടറി എം.രാജൻ ഉൽഘാടനം ചെയ്തു. ജില്ലാക്കമ്മറ്റിയംഗം എം. ലക്ഷ്മി ക്യാഷ വാർഡുകൾ വിതരണം ചെയ്തു. കരു വക്കാൽ ദാമോദരൻ . ടി.വി. ശാന്ത സംസാരിച്ചു.നാടൻ പാട്ട് മത്സരത്തിൽ പൊലിക നാടൻ കലാ സംഘം കളക്കര ഒന്നാം സ്ഥാനവും അയ്യങ്കാളി സാംസ്ക്കാരിക വേദി കണ്ണാടിപ്പാറ രണ്ടാം സ്ഥാനവും റിഥം ഫോക്ക് ബാന്റ് മടിക്കൈ മൂന്നാം സ്ഥാനവും നേടി

Read Previous

സ്വയം സംരഭകത്വത്തിന്റെ നൂതന ആശയങ്ങളുമായി എൻ ടി ടി എഫ് എക്സിബിഷൻ 

Read Next

രാജ്യത്തിന് അഭിമാനമായി വെള്ളരിക്കുണ്ടിലെ അർജുൻ മധുസൂദനൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73