ഗ്രാമീണ മേഖലയിലെ തൊഴിലധിഷ്ഠിത പരിശീല നത്തിന് നൂതന മാനങ്ങൾ നൽകി ആറര പതിറ്റാണ്ടിന്റെ നിറവിലാണ് തലശ്ശേരി എൻ ടി ടി എഫ്.
കോയമ്പത്തൂരിൽ നടന്നു വരുന്ന സി ഐ ഐ യുടെ ആഭിമുഖ്യത്തിലുള്ള അഖിലേന്ത്യോ ടെക്നിക്കൽ എക്സിബിഷൻ നഗരിയിലാണ് എൻ ടി ടി എഫ് വിദ്യാർത്ഥികൾ ഒരുക്കിയ പ്രദർശനം ഏറെ ശ്രദ്ധേയമാവുന്നത്
. പൊതു സമൂഹം നേരിടുന്ന തൊഴിലില്ലായ്മ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക , നൂതനങ്ങളായ സാങ്കേതിക വിദ്യ പുതു തലമുറയെ പരിചയപ്പെടുത്തുക ,കേരളത്തിലെ യുവതി യുവാക്കൾക്ക് ദേശീയ, അന്തർദേശീയ നിലവാരമുള്ള മൾട്ടി നാഷണൽ കമ്പനികളിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായണ് എൻ ടി ടി എഫ് പ്രദർശനം ഒരുക്കിയത്
കോയമ്പത്തുർ കോഡീ ഷിയ നഗറിൽ ഒരുക്കിയ പ്രദർശനത്തിൽ എൻ ടി ടി എഫ് ജീവനക്കാരായ വികാസ് പലേരി, ഷജിൽ കെ.പി, പ്രഭുഎന്നിവർ നേതൃത്വം നൽകി.
വിദ്യാർത്ഥികളായ ഐവിൻ ജോസഫ് ആന്റണി, അലക്സ് ഷിബു എന്നിവരും ദേശീയ എക്സിബിഷനിൽ പങ്കാളിയായി.