കരിവെള്ളൂർ : കരിവെള്ളൂരും സമീപ പ്രദേശങ്ങളിലുമുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും വിതരണത്തിന് സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കാൻഫെഡ് സാഹിത്യവേദി എന്ന ഒരു കൂട്ടായ്മ രൂപീകരിച്ചു. കൂക്കാനം റഹ് മാൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.വി. രവീന്ദ്രൻ മാസ്റ്റർ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ചർച്ചയിൽ പി.പി.കരുണാകരൻ, ഒയോളം നാരായണൻ മാസ്റ്റർ,സജിഷ , മഞ്ജുള ടീച്ചർ, രാജൻ കൊടക്കാട്, സുലോചന ടീച്ചർ, എം. തമ്പാൻ,ദേവി ടീച്ചർ എന്നിവർ പങ്കെടുത്തു. പി.പി. കരുണാകരനെ ചെയർമാനായും രാജൻ കൊടക്കാടിനെ കൺവീനറായും തിരഞ്ഞെടുത്തു.