The Times of North

Breaking News!

നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കണ്ണങ്കൈ നാടകവേദിയും വനിത കൂട്ടായ്മയും ഓഷ്യാനാസ് മറൈൻ എക്സ്പോ സംഘടിപ്പിക്കും

ചെറുവത്തൂർ കണ്ണങ്കൈ നാടകവേദിയും വനിത കൂട്ടായ്മയും ചേർന്ന് ജീവ കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ചെറുവത്തൂർ കെ.എം.ജെ മംഗളാദീപ് മൈതാനം കുഴിഞ്ഞടിയിൽ ഡിസംബർ 19 മുതൽ നടക്കുന്ന മറൈൻ എക്സ്പോ 2024-25 ഒരുക്കുന്നു. ഇതിന്റെ ബ്രോഷർ പ്രകാശനം പ്രമുഖ ചലച്ചിത്രതാരം ജോജു ജോർജ് നിർവഹിച്ചു. വടക്കേ മലബാറിൽ ഇതുവരെ കാണാത്ത ഓഷ്യാനസ് അണ്ടർ വാട്ടർ ടണലിൽ കടലിനടിയിലുള്ള വിവിധങ്ങളായ പതിനായിരകണക്കിന് അപൂർവ്വ മൽത്സ്യങ്ങൾക്കിടയിലൂടെയുള്ള ടണൽ വിസ്മയയാത്ര ഉണർത്തുന്ന അനുഭൂതി നൽകുന്നതിനോടൊപ്പം മനസ്സിനും കണ്ണിനും കുളിർമയേകുന്ന 150 അടി പവലിയനിൽ വിദേശ വനിതകൾ ഉൾപ്പെട്ടിട്ടുള്ള മെർമൈഡ് ഷോ ( മത്സ്യകന്യക ഷോയും ), സ്കൂബ ഡൈവ് ഷോയോട് കൂടിയും ഫാമിലിയെ ആനന്ദിപ്പിക്കും. 5000 അടി പവലിയനിൽ അപൂർവ്വ ഇനം പക്ഷി കൂട്ടങ്ങൾ അടങ്ങിയ പെറ്റ് ഷോയും, വിശാലമായ അമ്യുസ്മെന്റ് പാർക്ക്‌, 5000 അടിക്ക് മുകളിൽ തീർത്ത ഫുഡ്‌ കോർട്ട്,ഫാമിലി എന്റർടൈൻമെന്റ് ഗെയിമുകൾ, ബ്രൈഡൽ ഫാഷൻ കോൺടെസ്റ്റ് ഷോ, ബ്യുട്ടി ക്യൂട്ടി, ഫ്ലവർ ഷോ, സെൽഫി പോയിന്റ്,ബിസിനസ്‌ ട്രേഡ് എക്സ്പോ,B2B മാർക്കറ്റിംഗ് എക്സ്പോ, B2C മാർക്കറ്റ്സ് എക്സ്പോ,ഓട്ടോമൊബൈൽ എക്സ്പോ, മെഡിക്കൽ എക്സ്പോ, എഡ്യൂക്കേഷൻ എക്സ്പോ,ഫുഡ്‌ ഫെസ്റ്റ്,കലാ-സംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള സംസ്കാരം,സമുദ്ര മൽത്സ്യജീവിതം, സാങ്കേതിക വിദ്യ എന്നിവ ജീവനുണർത്തി ആകർഷകമായ അന്തരീക്ഷം ആസ്വദിക്കുന്നവയെല്ലാ എക്സ്പോയിൽ ഉണ്ടാകും.

Read Previous

ശീതകാല പച്ചക്കറി കൃഷിയൊരുക്കി വിദ്യാർത്ഥികൾ

Read Next

‘കൈ’ പിടിച്ച് സന്ദീപ് വാര്യർ; കെ സുധാകരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73