ചെറുവത്തൂർ: ചെറുവത്തൂർ ഗവൺമെന്റ് ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഭൂമിത്രസേന ക്ലബ്ബിന്റെയും എൻ. എസ്. എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ചെറുവത്തൂർ കൃഷിഭവനുമായിസഹകരിച്ചു സ്കൂളിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി.
സ്കൂൾ മട്ടുപാവിലാണ് കൃഷി ആരംഭിച്ചത്. പി. ടി. എ പ്രസിഡണ്ട് ഇ. വി ഷാജി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ നിഷ. ജി, കൃഷി അസിസ്റ്റന്റ് കെ. വി രൂപ എന്നിവർ ജൈവ പച്ചക്കറി കൃഷിയുടെ പരിശീലനവും പരിപാലനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി ക്ലാസ്സ് നടത്തി. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ ടി.കെ രമ്യ അധ്യക്ഷയായി. സ്കൂൾ ഹെഡ്‌മിസ്ട്രെസ് കെ. ഹേമലത, എസ്. എം. സി ചെയർമാൻ ടി. വി റിയാസ്, ഡി. എം പ്രസാദ്,എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ജയചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ഭൂമിത്രസേന കോഡിനേറ്റർ ഡോ:എസ് സുനിൽകുമാർ സ്വാഗതവും എൻ. എസ്. എസ് വളന്റിയർ സെക്രട്ടറി കുമാരി അനുഗ്രഹ നന്ദിയും രേഖപ്പെടുത്തി.
വിളവെടുപ്പ് വരെയുള്ള കാലയളവിൽ പൂർണ പരിചരണവും പരിപാലനവും വളപ്രയോഗവുമെല്ലാം വിദ്യാർത്ഥികൾ തന്നെ ഏറ്റെടുക്കും.