കരിവെള്ളൂർ: പാലക്കുന്ന് പാഠശാലയിൽ ഉത്സവ പ്രതീതി ജനിപ്പിച്ച് വായനായനം . വീടുകളോടൊപ്പം തൊഴിലിടങ്ങളും ചായക്കടകളിലും റേഷൻ ഷാപ്പിലും വരെ വായനായനം പുസ്തക വായന സജീവം. അശ്വതി ശ്രീകാന്തിൻ്റെ കഥാ സമാഹാരം കാളി തപാൽ ജീവനക്കാരി സജിഷ അവതരിപ്പിച്ചു. പി.വി. വിജയൻ അധ്യക്ഷനായി. പി. ഗോപി,കെ.പി. മുരളി, കെ.പി. പവിത്രൻ, പി. ഗീത, കെ. അനിത,കൊടക്കാട് നാരായണൻ സംസാരിച്ചു. വി.വി. ബാലചന്ദ്രൻ – രാജലക്ഷ്മിയുടെ വീട്ടുമുറ്റമായിരുന്നു വേദി.
വടക്കുമ്പാട് ഖാദി കേന്ദ്രത്തിൽ മുഹമ്മ രമണൻ്റെ പുസ്തകം വളർത്തിയ കുട്ടി ശശിധരൻ ആലപ്പടമ്പൻ പരിചയപ്പെടുത്തി. വി.വി.പ്രദീപൻ അധ്യക്ഷനായി. കൊടക്കാട് നാരായണൻ , എൻ. വി. രാമചന്ദ്രൻ, പി.വി.വിജയൻ, പി.വി. പ്രിയ,വി.വി.ഹേമലത സംസാരിച്ചു. 15 ന് വി.വി. ഭാസ്ക്കരൻ – വി. ശാന്തയുടെ വീട്ടിൽ കരിവെള്ളൂർ സർവീസ് ബാങ്ക് പ്രസിഡൻ്റ് പി.വി. ചന്ദ്രൻ വില്യം ഷെയ്ക്ക്സ്പിയറിൻ്റെ ഒഥല്ലോ അവതരിപ്പിക്കും.
16 ന് ചായക്കട ചർച്ചയിൽ മാധവിക്കുട്ടിയുടെ പാൽപ്പായസം ജയദേവൻ പരിങ്ങേത്ത് അവതരിപ്പിക്കും. ഉച്ചയ്ക്ക് 3 മണിക്ക് പാലക്കുന്ന് മയിച്ച ബാലകൃഷ്ണൻ്റെ ചായക്കടയാണ് വേദി.