കാഞ്ഞങ്ങാട്:ഉത്തരവാദപ്പെട്ട കേന്ദ്ര മന്ത്രിയിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത വിധം ഒരു ജനവിഭാഗത്തെയാകെ മ്ലേച്ചമായ ഭാഷയിൽ അധിക്ഷേപിക്കുകയുംഅവഗണിക്കുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജി പോലീസിൽ പരാതി നൽകി. ജനങ്ങൾക്കിടയിൽ സ്പർദ ഉണ്ടാക്കാനാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ശ്രമിക്കുന്നത് . അതിനാൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് എ.ഹമീദ് ഹാജി ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ നൽകിയപരാതിയിൽ ആവശ്യപ്പെട്ടു.