The Times of North

Breaking News!

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം; സുരേഷ്‌ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികൾ   ★  ഡിജിറ്റൽ തെളിവുകൾ; മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.   ★  സുരക്ഷിതമായ സമഗ്ര വികസനം ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻ; ബജറ്റ് അവതരണം ആരംഭിച്ചു   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം കുടുംബ സംഗമം നടത്തി.   ★  രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു   ★  പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അറയുള്ള വീട്ടിൽ പാർവതി അമ്മ അന്തരിച്ചു.   ★  കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ   ★  'നൈസ് സ്ലീപ്' ഹോസ്റ്റലുകളുടെ ഓഹരി വാഗ്ദാനം ചെയ്ത് 14 കോടിയോളം രൂപ തട്ടിയെടുത്ത ഉടുമ്പുംതല സ്വദേശി പിടിയിൽ   ★  ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ, ഫെബ്രുവരി 5-ാം തീയതി അവധി   ★  ലങ്കാടി നാഷണൽ ചാമ്പ്യൻഷിപ് സബ് ജൂനിയർ കേരള ടീം പുറപ്പെട്ടു.

പ്രകാശൻ കരിവെള്ളൂരിന് ക്യാമിയോ നോവൽ സ്പെഷ്യൽ ജൂറി പുരസ്കാരം

തിരുവനന്തപുരം: മലയാളം സാഹിത്യ അക്കാദമി ആൻ്റ് റിസർച്ച് സെൻ്റർ അപ്രകാശിതനോവലുകൾക്കായി സംഘടിപ്പിച്ച ക്യാമിയോ മത്സരത്തിൽ പ്രകാശൻ കരിവെള്ളൂരിന് സ്പെഷ്യൽ ജൂറി പുരസ്കാരം .

2024 വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ “കുത്തിയൊലിച്ചു പോവുന്നൂ നമ്മൾ ” എന്ന നോവലാണ് ജൂറിയുടെ പ്രത്യേക പുരസ്കാരം നേടിയത് . ഒന്നും രണ്ടും മൂന്നും സ്ഥാനം കൂടാതെ പതിനാറ് നോവലുകളാണ് ബഹുമതിക്ക് അർഹമായത് . 2024 ഡിസംബർ 15 ന് തിരുവനന്തപുരത്തു വച്ച് അവാർഡ് സമർപ്പണം നടക്കും .

പ്രകാശൻ കരിവെള്ളൂരിൻ്റെ ഗോൽക്കൊണ്ട എന്ന നോവൽ 2023 ലെ ഹമീദ് കോട്ടിക്കുളം സ്മാരക തുളുനാട് അവാർഡും ഗുണ്ടകളുടെ ലൈബ്രറി 2024 ലെ ഗോൾഡൻ പീക്കോക്ക് അവാർഡും നേടിയിട്ടുണ്ട് .
മൂന്ന് പതിറ്റാണ്ടിലേറെയായി സാഹിത്യത്തിൻ്റെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന എഴുത്തുകാരനാണ് പ്രകാശൻ . ഇരുപതോളം പുസ്തക ങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ബാലസാഹിത്യത്തിന് അബുദാബി ശക്തി അവാർഡ് , നാടക രചനയ്ക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അവാർഡ് , ശാസ്ത്ര നാടക രചനയ്ക്ക് ദേശീയ അവാർഡ് , ഹ്രസ്വചലച്ചിത്ര തിരക്കഥയ്ക്ക് പ്രേം നസീർ ഫൗണ്ടേഷൻ അവാർഡ് എന്നിങ്ങനെ നിരവധി ബഹുമതികൾ ക്ക് അർഹനായ ബഹുമുഖപ്രതിഭ .കാസർ കോട് ജി.എൽ.പി.എസ് പരപ്പയിൽ ഹെഡ് മാസ്റ്ററാണ്.

Read Previous

കൊടകര കള്ളപ്പണ കേസ് എട്ടംഗ സംഘം അന്വേഷിക്കും; കൊച്ചി ഡിസിപി കെ. സുദർശന് ചുമതല

Read Next

ഗ്രൈന്ററിൽ ഷാൽ കുടുങ്ങി യുവതി മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73