കേസിൽ കോടതിയിൽ സാക്ഷി പറഞ്ഞതിനാണത്രേ യുവാവിനെ ഓട്ടോറിക്ഷയിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി കേസ്. മടിക്കൈ ചാളക്കടവിലെ ശാന്തി ഭവനിൽ സി വിനു കുമാറാണ് (47) ആക്രമണത്തിനിരയായത്. കഴിഞ്ഞദിവസം എരിക്കുളത്ത് വച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന വിനുവിനെ എരിക്കുളത്തെ സി കെ ബാബുവാണ് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി അക്രമിച്ചത്. സംഭവത്തിൽ ബാബുവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.