നഗ്നചിത്രം പ്രദർശിപ്പിക്കുമന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും പണം തട്ടാൻ ശ്രമിച്ച യുവതിക്കും യുവാവിനെതിരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ തങ്കയത്തെ പിസി ബാബുവിന്റെ മകൻ യു കെ പ്രസാദ് കുമാറിന്റെ ( 31 ) പരാതിയിൽ നന്ദന സുകുമാരൻ , ഇമ്മാനുവൽ എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത് ഓഗസ്റ്റ് 7ന് രാവിലെ 10 മണിക്ക് വിദ്യാനഗർ കുടുംബകോടതിക്ക് പരിസരത്തെ ഗ്രാൻഡ് സൂപ്പർമാർക്കറ്റിന് സമീപം വെച്ച് പ്രസാദ് കുമാറിന്റെ മൊബൈൽ ഫോൺ ഇമ്മാനുവൽ തന്ത്രപൂർവ്വം കൈക്കലാക്കുകയും ഫോണിലെ ഡാറ്റകൾ മുഴുവൻ നശിപ്പിച്ചു കളയുകയും ചെയ്തുവത്രെ. ഇതിന് ശേഷമാണ് നഗ്നദൃശ്യങ്ങൾ തന്റെ കയ്യിൽ ഉണ്ടെന്നും ഇവ പ്രചരിപ്പിക്കും എന്നും നന്ദന സുകുമാരൻ പ്രസാദ് കുമാറിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് . ഇതേ തുടർന്നാണ് പ്രസാദ് കുമാർ പോലീസിൽ പരാതി നൽകിയത്.