കരിന്തളം:കാസർകോട് ജില്ല ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മിൽമ എന്നിവയുടെ സഹകരണത്തോടെ ജില്ല ക്ഷീര സംഗമം ഡിസംബറിൽ കലിച്ചാമരം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടക്കും.പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണയോഗം നവംബർ 12ന് രാവിലെ 10 മണിക്ക് കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയിൽ വെച്ച് ചേരുന്നതാണെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.