The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

മൂലപള്ളിയിലെ കല്യാണി അമ്മയ്ക്ക് നൂറാം പിറന്നാൾ

നീലേശ്വരം: മൂലപ്പള്ളിയിലെ മടിയൻ വീട്ടിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ ടി വി കല്യാണി അമ്മ നൂറാം പിറന്നാളിന്റെ നിറവിൽ. മക്കളും ചെറുമക്കളും പേരക്കിടാങ്ങളുമൊപ്പം കുടുംബസമേതം കല്യാണി അമ്മ പിറന്നാൾ ആഘോഷിച്ചു. തുലാമാസത്തിലെ ഉത്രാടം നാളിൽ ജനിച്ച കല്യാണി അമ്മയുടെ ഭർത്താവ് മടിയൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ 30 വർഷം മുമ്പ് കല്യാണി അമ്മയെ വിട്ടു പോയി. എല്ലാ ജോലികളും തനിയെ ചെയ്യുമായിരുന്ന കല്യാണി അമ്മയ്ക്ക് കുറച്ചു മാസങ്ങളായി ശാരീരിക ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിലും പഴയ കാര്യങ്ങളൊക്കെ നല്ല ഓർമ്മയാണ്. റിട്ട.കനറാ ബാങ്ക് ഉദ്യോഗസ്ഥൻ ടിവി അരവിന്ദാക്ഷൻ, സ്കോളർ കോളേജ് മാനേജർ ടിവി വിജയൻ മാസ്റ്റർ, ലീല ടീച്ചർ( അർച്ചന ഇൻസ്റ്റിറ്റ്യൂട്ട് ), ലതാ ടിവി ( എക്സൈസ് ഡിപ്പാർട്ട്മെന്റ് ), ടിവി ഗിരിജ, ടിവി സുകുമാരി പരേതരായ റിട്ട എസ്.ഐ ടിവി ശ്രീധരൻ, എക്സൈസ് ഓഫീസർ ടിവി രാജൻ എന്നിവരാണ് അമ്മയുടെ മക്കൾ.

Read Previous

വെടിക്കെട്ട് അപകടം മരണം അഞ്ചായിഎന്ന വാർത്ത തെറ്റ്, 

Read Next

പനിനീർ നിലാവിൻ പൂ മഴ 🎵🎶 ഇത് വിശ്വസിക്കല്ലേ….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73