നീലേശ്വരം അഞ്ഞുറ്റമ്പലം ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ നിന്നും അവസാനമായി ലഭിക്കുന്നത് ആശ്വാസകരമായ വാർത്തകൾ .മംഗളൂരു, കോഴിക്കോട്, കണ്ണൂർ കാഞ്ഞങ്ങാട് ആശുപത്രികളിലായി ഇപ്പോൾ 63 പേരാണ് ചികിത്സയിൽ കഴിയുന്നത് ഇതിൽ 54 പേരെയും വാർഡുകളിലേക്ക് മാറ്റി അവശേഷിക്കുന്ന 9 പേരാണ് ഐസിയുവിൽ കഴിയുന്നത്. ഇവരുടെ നിലയിൽ ആശങ്കപ്പെടാൻ ഇല്ലെന്നാണ് അധികൃതർ പറയുന്നത്.