നീലേശ്വരം: തീവണ്ടിയിൽ മദ്യലഹരിയെ ബഹളം ഉണ്ടാക്കുകയും ഛർദ്ദിക്കുകയും അക്രമം കാണിക്കുകയും ചെയ്ത യാത്രക്കാരനെ സഹയാത്രികർ ഇറക്കിവിട്ടു. പ്രകോപിതനായ ഇയാളുടെ കല്ലേറിൽ മറ്റൊരു യാത്രക്കാരന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. യാത്രക്കാരനായ കൊല്ലം ചെട്ടികുളങ്ങര കല്ലുപുറം പടന്നയിൽ തെക്ക് വിശ്വംഭരന്റെ മകൻ മുരളി (60)ക്കാണ് പരിക്കേറ്റത് ഇദ്ദേഹത്തെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്നും ഷൊർണൂരിലേക്ക് പോവുകയായിരുന്നു പരിക്കേറ്റ മുരളീധരൻ .